കോട്ടയം ഇരയിൽ കടവ് മണിപ്പുഴ ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിലേക്കുള്ള യാത്രയിൽ പിതാവും കുട്ടിയും അടങ്ങുന്ന യാത്രകരെയാണ് അമിത വേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പിതാവും കുട്ടിയും സഞ്ചരിച്ചിരുന്ന യൂണികോൺ ബൈക്ക് ഉൾപ്പെടെ അധിക ദൂരം റോഡിലൂടെ നിരങ്ങി നീങ്ങി.
അപകടം തുടർ കഥയാകുന്ന ബൈപ്പാസ് റോഡിൽ പോലീസ് അധികാരികളുടെ ശ്രദ്ധ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.