കോട്ടയം :നീണ്ടൂർ പ്രാവട്ടം ഗുരുമന്ദിരത്തിന് സമീപം സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദയാത്രാ സംഘം സഞ്ചാരിച്ച കാർ അപകടത്തിൽപ്പെട്ടു.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. ബാംഗ്ലൂർ സ്വദേശികളായ യാത്രക്കാർ വാഗമണ്ണിൽ നിന്നും കുമരകത്തേക്ക് പോകുന്ന വഴിയാണ് പ്രാവട്ടത്ത് വച്ച് ,സ്വകാര്യ വ്യക്തിയുടെ മതിലിൽ കാർ ഇടിച്ച് അപകടം ഉണ്ടായത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. ആളപായമില്ല എന്നാണ് പ്രാഥമിക വിവരം.