കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ചാത്തന്നൂർ സ്വദേശികളാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമായതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് തെങ്കാശി പുളിയറയിൽ നിന്നും പ്രതികളെ പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയിൽ ഒരു ഹോട്ടലിൽ വച്ചാണ് പ്രതികൾ പിടിയിൽ ആയത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.